ചായയില്‍ ചത്ത പല്ലി

single-img
30 March 2013

കൊല്ലം റെയില്‍വേ കാന്റീനില്‍ നിന്നും വാങ്ങിയ ചായയില്‍ ചത്ത പല്ലി. കുണ്ടറ ശാലോം മാര്‍ത്തോമ ചര്‍ച്ച് വികാരി ഫ്.സുനിത് മാത്യുവി വാങ്ങിയ ചായയിലാണ് പല്ലിയെ കണ്ടെത്തിയത്. തുടര്‍ന്ന് സ്റ്റേഷന്‍ മാനേജര്‍ക്ക് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ അധികൃതര്‍ കാന്റീന്‍ പൂട്ടിച്ചു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. സ്റ്റീല്‍ കപ്പില്‍ ലഭിച്ച ചായ സോസറില്‍ ഒഴിച്ച് തണുപ്പിക്കുന്നതിനിടയിലാണ് പല്ലിയെ കണ്ടത്. തുടര്‍ന്ന ജീവനക്കാരെ വിവരം ധരിപ്പിച്ചെങ്കിലും തെളിവു നശിപ്പിക്കാനുളള ശ്രമമുണ്ടായതിനെ തുടര്‍ന്ന് ഭക്ഷമം കഴിക്കാനെത്തിയ മറ്റുള്ളവര്‍ ഇടപെട്ടു. ഫാ.സുനിത് മാത്യു സ്റ്റേഷന്‍ മാനേജരോട് പരാതി ബോധിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് റെയില്‍വേ ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി കാന്റീന്‍ പൂട്ടാനുള്ള നിര്‍ദ്ദേശം നല്‍കി. അതേ സമയം കാന്റീന്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതാണെന്നും റെയില്‍വേയ്ക്ക് നേരിട്ട് ബന്ധമില്ലെന്നും അധികൃതര്‍ അറിയിച്ചു.