രണ്ട് വാഹനാപകടങ്ങളിലായി അഞ്ച് മരണം

single-img
30 March 2013

ആലപ്പുഴ : ഇന്നു രാവിലെ ജില്ലയില്‍ രണ്ടിടത്തായുണ്ടായ വാഹനാപകടങ്ങളില്‍ അഞ്ചു പേര്‍ മരിച്ചു. പറവൂര്‍, ആലപ്പുഴ-ചങ്ങനാസ്സേരി റോഡില്‍ പള്ളിക്കോട്ടുമ എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്. പള്ളിക്കോട്ടുമയില്‍ കാറില്‍ ടിപ്പര്‍ ലോറിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേരാണ് കൊല്ലപ്പെട്ടത്. കൊട്ടാരക്കര ഉമ്മന്നൂര്‍ സ്വദേശി ബിജു തങ്കച്ചന്‍, ഭാര്യ പ്രിന്‍സി , ഇവരുടെ മക്കളായ ആരോണ്‍, ഷാരോണ്‍ എന്നിവരാണ് മരിച്ചത്. ടിപ്പര്‍ ലോറി അമിതവേഗത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. രണ്ടാമത്തെ അപകടത്തില്‍ പറവൂരില്‍ ബൈക്കില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. വളഞ്ഞവഴി ചെമ്പകപ്പളളി പീഠികയില്‍ സേതുമുഹമ്മദിന്റെ മകന്‍ സിയാദ് ആണ് മരിച്ചത്.