കാര്യമൊക്കെ ശരി, പക്ഷേ പിന്തുണയില്ല: ജനതാദള്‍ (യു)

single-img
29 March 2013

Thyagiബിഹാറിനു പ്രത്യേക സംസ്ഥാനപദവി നല്കിയാലും കേന്ദ്രസര്‍ക്കാരിനു പിന്തുണയില്ലെന്നു ജനതാദള്‍ യൂണൈറ്റഡ്. പ്രശ്‌നത്തില്‍ വിലപേശലുകള്‍ക്കില്ലെന്നും പാര്‍ട്ടി വക്താവ് കെ.സി.ത്യാഗി അറഞ്ഞു. ബീഹാറിനു പ്രത്യേകപദവി നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഏതു നീക്കവും സ്വാഗതാര്‍ഹമാണ്. എന്നാല്‍, അതുവഴി എന്‍ഡിഎ സഖ്യത്തില്‍ വിള്ളലുണ്ടാക്കാമെന്നു കരുതരുത്. സംസ്ഥാനത്തിന്റെ പിന്നോക്കാവസ്ഥ പരിഗണിച്ചാണു പ്രത്യേകപദവി നല്‌കേണ്ടത്. അല്ലാതെ വിലപേശലുകളുടെ അടിസ്ഥാനത്തിലല്ല. ഭരണത്തില്‍ യുഎപിഎയായാലും എന്‍ഡിഎയായാലും എല്ലാ പിന്നോക്ക സംസ്ഥാനങ്ങള്‍ക്കും പ്രത്യേക പദവി അനുവദിക്കണം. ഇതു കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ത്യാഗി അഭിപ്രായപ്പെട്ടു.