നികുതിയായി നോക്കിയ അടയ്‌ക്കേണ്ടത് 2000 കോടി രൂപ

single-img
29 March 2013

പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ കമ്പനിയായ നോക്കിയയ്ക്ക് 2000 കോടി രൂപയുടെ ആദായ നികുതി നോട്ടീസ്. 2006 മുതലുള്ള കണക്കുകള്‍ പരിശോധിച്ച് ആദായ നികുതി വകുപ്പാണ് കമ്പനിയ്ക്ക് ആദായ നികുതി കുടിശ്ശിക അടച്ചുതീര്‍ക്കാന്‍ നോട്ടീസ് നല്‍കിയത്. എന്നാല്‍ നോട്ടീസിനെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച നോട്ടിയയ്ക്ക് താത്കാലിക അനുകൂലമായി. കോടതി നോട്ടീസ് സ്‌റ്റേ ചെയ്തു. ഫിന്‍ലന്‍ഡ് കമ്പിയായ നോക്കിയയ്ക്ക് ഏറ്റവും വലിയ മാര്‍ക്കറ്റ് ഉള്ളത് ഇന്ത്യയിലാണ്. ചെന്നൈയില്‍ നോക്കിയയുടെ നിര്‍മ്മാണ യൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. മാര്‍ച്ച് 21 നാണ് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കമ്പനിയ്ക്ക് ലഭിച്ചത്. ഒരാഴ്ചത്തെ സമയമാണ് നല്‍കിയിരുന്നത്. ഡല്‍ഹി കോടതി വിധി പ്രകാരം ആദായ നികുതി വകുപ്പ് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം.

ചെന്നൈയിലെ നോക്കിയ കമ്പനി തുടങ്ങിയ ശേഷം ഫിന്‍ലന്‍ഡിലെ മാതൃ കമ്പനിയുമായി നടത്തിയ ഇടപാടുകളില്‍ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ആദായ നികുതി വകുപ്പ് ആരോപിക്കുന്നത്. ജനുവരിയില്‍ ചെന്നൈ ഫാക്ടറിയില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. തുടര്‍ അന്വേഷണം നടക്കുകയാണ്. നോക്കിയ ഇന്ത്യയുടെയും ഫിന്‍ലന്‍ഡിലെ നിയമങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. നിയമയുദ്ധം തുടരുമെനന്നും കമ്പനി അറിയിച്ചു.