സാമ്പത്തികമാന്ദ്യത്തിന്റെ പ്രത്യാഘാതങ്ങള്‍ കേരളത്തെ ബാധിച്ചു: മന്ത്രി മാണി

single-img
29 March 2013

maniസാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായുണ്ടായ പ്രത്യാഘാതങ്ങള്‍ കേരളത്തെ കൂടുതല്‍ ദോഷകരമായി ബാധിച്ചുവെന്നു ധനകാര്യമന്ത്രി കെ.എം. മാണി. യൂത്ത് ഫ്രണ്ട്-എം പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ബജറ്റ് അവലോകന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ സമസ്ത ജനവിഭാഗങ്ങളുടെയും ക്ഷേമം ഉറപ്പുവരുത്താന്‍ കഴിയുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കഴിഞ്ഞതാണു തന്റെ 11-ാമത്തെ ബജറ്റിന്റെ പ്രത്യേകതയെന്ന് അദ്ദേഹം പറഞ്ഞു.