മലാലയുടെ ആത്മകഥ 30 ലക്ഷം ഡോളറിനു വിറ്റു

single-img
29 March 2013

Malalaപെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനുവേണ്ടി പോരാടിയതിനു താലിബാന്റെ ആക്രമണത്തിനിരയായ പാക് ബാലിക മലാലയ യൂസഫ്‌സായി തന്റെ ആത്മകഥ പ്രസിദ്ധീകരിക്കാന്‍ 30 ലക്ഷം ഡോളറിന്റെ കാരാര്‍ ഒപ്പിട്ടതായി റിപ്പോര്‍ട്ട്. ഐ ആം മലാല എന്നാണു പുസ്തകത്തിന്റെ പേര്. ബ്രിട്ടനിലും കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലും വെയ്ഡന്‍ഫെല്‍ഡ് ആന്‍ഡ് നിക്കോള്‍സണ്‍ കമ്പനിയാണു പുസ്തകം പ്രസിദ്ധീകരിക്കുക. അതേസമയം, കരാര്‍ തുക സംബന്ധിച്ച സ്ഥിരീകരണത്തിനു പ്രസാദകര്‍ തയാറായിട്ടില്ല. വിദ്യാഭ്യാസം നേടാന്‍ ചില കുട്ടികള്‍ സഹിക്കുന്ന ബുദ്ധിമുട്ട് ലോകത്തിനു മനസിലാകാന്‍ തന്റെ പുസ്തകം സഹായിക്കുമെന്ന് മലാല പറഞ്ഞു. ഇത് തന്റെ മാത്രം കഥയല്ലെന്നും വിദ്യാഭ്യാസം ലഭിക്കാത്ത 61 മില്യന്‍ കുട്ടികളുടെകൂടി കഥയാണെന്നും പതിനഞ്ചുകാരി കൂട്ടിച്ചേര്‍ത്തു.