അമേരിക്കയേയും ദക്ഷിണ കൊറിയയേയും ലക്ഷ്യമിട്ട് ഉത്തരകൊറിയയുടെ റോക്കറ്റ് വിന്യാസം

single-img
29 March 2013

North Korean leader Kim Jong-Un talks with officers in the southwest of Pyongyangദക്ഷിണകൊറിയയ്ക്കും അമേരിക്കയ്ക്കും മറുപടി നല്‍കാന്‍ റോക്കറ്റ് യൂണിറ്റുകളോട് സജ്ജമായിരിക്കാന്‍ ഉത്തരകൊറിയന്‍ പ്രസിഡന്റിന്റെ നിര്‍ദേശം. ഇത് സംബന്ധിച്ച ഉത്തരവില്‍ ഇന്നലെ ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍ ഒപ്പുവെച്ചു. അമേരിക്കയുമായുളള കണക്കു തീര്‍ക്കാന്‍ തന്റെ റോക്കറ്റ് യൂണിറ്റുകള്‍ സജ്ജമായതായി കിം ജോംഗ് ഉന്‍ പറഞ്ഞു. ഇതിനു മുന്നോടിയായി അദ്ദേഹം മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഏതാനും നാളായി യുദ്ധഭീതി ഉയര്‍ന്നുകൊണ്ടിരിക്കുന്ന കൊറിയന്‍ മേഖലയില്‍ ഇതോടെ സ്ഥിതി കൂടുതല്‍ വഷളായിരിക്കുകയാണ്. ഇന്നലെ കൊറിയന്‍ മേഖലയില്‍ അമേരിക്ക ആണവശേഷിയുള്ള ബി-2 ബോംബര്‍ വിമാനം പറത്തിയിരുന്നു. ദക്ഷിണകൊറിയയുമായി ചേര്‍ന്ന് നടത്തുന്ന സൈനിക അഭ്യാസത്തിന്റെ ഭാഗമായാണു വിമാനങ്ങള്‍ അഭ്യാസം നടത്തിയതെന്നാണ് അമേരിക്കയുടെ വിശദീകരണം. ഈ സാഹചര്യത്തിലാണ് റോക്കറ്റ് യൂണിറ്റുകളോട് സജ്ജമായിരിക്കാന്‍ ഉത്തരകൊറിയ നിര്‍ദേശിച്ചിരിക്കുന്നത്.