ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടി; 10 മരണം

single-img
29 March 2013

Jharkhand-Mapജാര്‍ഖണ്ഡിലെ ഛത്ര ജില്ലയില്‍ മാവോയിസ്റ്റ് ഗ്രൂപ്പുകളിലുള്ളവര്‍ ഏറ്റുമുട്ടി 10 പേര്‍ കൊല്ലപ്പെട്ടു. മാവോയിസ്റ്റുകളും സിപിഐ മാവോയിസ്റ്റില്‍നിന്ന് പുറത്തായി ത്രിതീയ പ്രസ്തുതി കമ്മിറ്റി രൂപീകരിച്ചവരുമാണ് ലക്രമന്ദ വില്ലേജിനു സമീപം ഏറ്റുമുട്ടിയത്. കോബ്ര ബെറ്റാലിയനിലെ സൈനികരും ജില്ലാ പോലീസും വനത്തിനുള്ളില്‍ നടത്തിയ തെരച്ചിലിലാണ് പത്തു പേരുടെ മൃതദേഹങ്ങങ്ങള്‍ കണെ്ടത്തിയത്. ആറു നിറതോക്കുകളും കണെ്ടടുത്തിട്ടുണ്ട്. ബുധനാഴ്ച രാത്രി തുടങ്ങിയ ഏറ്റുമുട്ടല്‍ വ്യാഴാഴ്ച പുലര്‍ച്ചവരെ നീണ്ടതായി ഗ്രാമവാസികള്‍ പറഞ്ഞു. സൈന്യം എത്തിയതോടെ മൃതദേഹങ്ങള്‍ ഒളിപ്പിക്കാനാവാതെ ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.15 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടുവെന്നും പത്തുപേരെ ബന്ദികളാക്കിയെന്നും ത്രിതീയ പ്രസ്തുതി കമ്മിറ്റി ഏരിയ കമാന്‍ഡര്‍ അജയ്ജി മാധ്യമസ്ഥാപനങ്ങളില്‍ വിളിച്ച് അറിയിച്ചു.