ബിനോയ് വിശ്വവും ഗൗരിയമ്മയും കൂടിക്കാഴ്ച നടത്തി

single-img
29 March 2013

K.R.Gouri_Ammaജെ.എസ്.എസ്. നിലപാടിനെപ്പറ്റി ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടെ സിപിഐ നേതാവും മുന്‍മന്ത്രിയുമായ ബിനോയ് വിശ്വം കെ.ആര്‍ ഗൗരിയമ്മയുമായി കൂടിക്കാഴ്ച നടത്തി. ഗൗരിയമ്മയുടെ ചേര്‍ത്തലയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്കുള്ള തിരിച്ചുവരവ് സംബന്ധിച്ച് തീരുമാനിക്കേണ്ടത് ഗൗരിയമ്മ തന്നെയാണെന്നായിരുന്നു ഇതേക്കുറിച്ച് ബിനോയ് വിശ്വത്തിന്റെ പ്രതികരണം. മകളുടെ വിവാഹത്തിന് ഗൗരിയമ്മയെ ക്ഷണിക്കാനായിരുന്നു ബിനോയ് വിശ്വം എത്തിയത്.