പീഡാനുഭവ സ്മരണയുണര്‍ത്തി ദുഖവെള്ളി

single-img
29 March 2013

മനുഷ്യന്റെ പാപകര്‍മ്മങ്ങളെ സ്വന്തം ചുമലിലേന്തി ദൈവപുത്രന്‍ കുരിശുമരണം മരണം വരിച്ച ദിനം, ദുഖവെള്ളി. മരണത്തിനു മുന്‍പ് യേശു കടന്നു പോയ കൊടിയ പീഡനങ്ങളെയും അവിശ്വസനീയ സഹനത്തിന്റെയും കൂടി ഓര്‍മ്മപ്പെടുത്തലാണ് ഈ ദിനം. ലോകമെങ്ങുമുള്ള ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളഉം ശുശ്രൂഷകളും നടക്കും. പീഡാനുഭവ ചരിത്രവായന, രൂപം ചുംബിക്കല്‍, കയ്പുനീരു രുചിക്കല്‍, യേശു കാല്‍വരിയിലേയ്ക്ക് നടത്തിയ സഹനയാത്രയുടെ അനുസ്മരണമായി പരിഹാര പ്രദക്ഷിണം എന്നിവയാണ് ഇവയില്‍ പ്രധാനം.