ബ്രഹ്മപുത്ര പ്രശ്‌നം: മന്‍മോഹന്‍ സിംഗ് ചൈനീസ് പ്രസിഡന്റുമായി ചര്‍ച്ച നടത്തി

single-img
29 March 2013

Manchiചൈനയുടെ പുതിയ പ്രസിഡന്റ് ഷി ചിന്‍പിംഗുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ബ്രഹ്മപുത്ര നദി സംബന്ധിച്ച പ്രശ്‌നം ഉയര്‍ത്തി. ബ്രിക്‌സ് ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ഇരുവരും ആദ്യമായാണു ചര്‍ച്ച നടത്തുന്നത്. മാര്‍ച്ച് 14നാണു ചൈനീസ് പ്രസിഡന്റായി ഷി ചിന്‍പിംഗ് സ്ഥാനമേറ്റത്. 45 മിനിറ്റ് നീണ്ടുനിന്ന ചര്‍ച്ചയില്‍ വിവിധ വിഷയങ്ങള്‍ ച ര്‍ച്ച ചെയ്തു. ഇന്ത്യ സന്ദര്‍ശിക്കാന്‍ ചിന്‍പിംഗിനെമന്‍മോഹന്‍ ക്ഷണിച്ചു. ബ്രഹ്മപുത്രയില്‍ മൂന്നു ഡാമുകള്‍ നിര്‍മിക്കാനുള്ള ചൈനയുടെ തീരുമാനത്തില്‍ ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു. ഡാമുകള്‍ നിര്‍മിച്ചാല്‍ ഇന്ത്യയിലേക്കുള്ള നീരൊഴുക്കിനെബാധിക്കുമെന്നാണ് ആശങ്ക.