ശശി തരൂരിനെതിരായ പരാതി പിന്‍വലിക്കാന്‍ ആകില്ലെന്ന് കോടതി

single-img
28 March 2013

sasi_tharoorദേശീയഗാന വിവാദവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ശശി തരൂരിനെതിരേ നല്‍കിയ പരാതി പിന്‍വലിക്കാന്‍ കഴിയില്ലെന്ന് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. താന്‍ ചെയ്ത തെറ്റ് ശശി തരൂര്‍ പൊതുജനമധ്യേ ഏറ്റുപറയുകയും മാപ്പപേക്ഷിക്കുകയും ചെയ്ത സാഹചര്യത്തില്‍ കേസില്‍ നിന്നു പിന്മാറാന്‍ അനുവദിക്കണമെന്ന പരാതിക്കാരന്‍ ജോയി കൈതാരത്തിന്റെ അപേക്ഷ പരിഗണിക്കവെയാണ് മജിസ്‌ട്രേറ്റ് എം. മനോജ് മുന്‍ നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. പരാതിക്കാരനു കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലാത്ത സാഹചര്യത്തില്‍ കേസ് പിന്‍വലിക്കണമെന്ന് തരൂരിന്റെ അഭിഭാഷകനും ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചിരുന്നില്ല.