സിറിയയില്‍ സൈനിക ഇടപെടലിനില്ല: നാറ്റോ

single-img
28 March 2013

syriaസിറിയന്‍ പ്രതിസന്ധി ക്കു രാഷ്ട്രീയ പരിഹാരമാണ് ആവശ്യമെന്നും സൈനിക ഇടപെടല്‍ പ്രതീക്ഷിക്കേണെ്ടന്നും നാറ്റോ മേധാവി ആന്‍ഡേഴ്‌സ് റാമുന്‍സെന്‍. വിമതരുടെ കൈവശമുള്ള സിറിയയുടെ വടക്കന്‍മേഖലകള്‍ സംരക്ഷിക്കാന്‍ പേട്രിയട്ട് മിസൈലുകള്‍ വിന്യസിക്കണമെന്ന് വിമതനേതാവ് മൊവാസ് അല്‍ഖത്തീബ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് റാമുന്‍സെന്‍ നിലപാടു വ്യക്തമാക്കിയത്.