സഞ്ജയ് ദത്തിന് മാപ്പു നല്‍കിയാല്‍ കോടതിയെ സമീപിക്കുമെന്ന് സുബ്രഹ്മണ്യം സ്വാമി

single-img
28 March 2013

subramaniam-swamy-SL-13-1-21993 ലെ മുംബൈ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ആയുധനിയമപ്രകാരം ശിക്ഷിക്കപ്പെട്ട ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന് മാപ്പു നല്‍കിയാല്‍ അതിനെതിരേ കോടതിയെ സമീപിക്കുമെന്ന് സുബ്രഹ്മണ്യം സ്വാമി. ഒരു ചാനല്‍ അഭിമുഖത്തിലാണ് സുബ്രഹ്മണ്യം സ്വാമി ഇക്കാര്യം വ്യക്തമാക്കിയത്. 2006 ല്‍ ഒരു കേസിന്റെ വിധിപ്രഖ്യാപനത്തില്‍ ദയാഹര്‍ജികള്‍ പൊതുജന നന്‍മയ്ക്ക് വേണ്ടിയാണെങ്കില്‍ മാത്രമേ അനുവദിക്കാവൂ എന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്‌ടെന്നും സുബ്രഹ്മണ്യം സ്വാമി ചൂണ്ടിക്കാട്ടി.