ലങ്കയെ സൗഹൃദ രാഷ്ട്രമായി കണക്കാക്കരുതെന്നു തമിഴ്‌നാട്

single-img
28 March 2013

sri-lanka-mapശ്രീലങ്കയെ സൗഹൃദ രാഷ്ട്രമായി പരിഗണിക്കുന്നത് ഇന്ത്യ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കി. ലങ്കയില്‍ തമിഴ്ഈഴം സ്ഥാപിക്കുന്നതിനു ഹിതപരിശോധ നടത്താന്‍ ഇന്ത്യ യുഎന്‍ രക്ഷാസമിതിയില്‍ പ്രമേയം അവതരിപ്പിക്കണമെന്നും തമിഴ്‌നാട് നിയമസഭ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ജയലളിത അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടില്‍ പാസാക്കപ്പെട്ടു. ലങ്കന്‍ വിഷയത്തില്‍ കരുണാനിധിയുടേത് കപടനിലപാടാണെന്ന ജയലളിതയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച ഡിഎംകെ അംഗങ്ങളെ സ്പീക്കര്‍ സഭയ്ക്കു പുറത്താക്കി. വിജയകാന്തിന്റെ ഡിഎംഡികെ സഭ ബഹിഷ്‌കരിച്ചിരുന്നു.