Kerala

ലങ്കന്‍ താരങ്ങള്‍ക്കു കൊച്ചിയില്‍ കളിക്കാന്‍ സുരക്ഷ ഒരുക്കും: മുഖ്യമന്ത്രി

oommen chandyശ്രീലങ്കന്‍ താരങ്ങള്‍ക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അവര്‍ ഉള്‍പ്പെടുന്ന ഐപിഎല്‍ മത്സരങ്ങള്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്നതില്‍ സര്‍ക്കാരിനു വിരോധമില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതിനു സുരക്ഷ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ അദ്ദേഹം പറഞ്ഞു. ഐപിഎല്‍ മത്സരങ്ങള്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്നതില്‍ സര്‍ക്കാരിന് വിരോധമൊന്നുമില്ല. വേണ്ടിവന്നാല്‍ സുരക്ഷയുള്‍പ്പെടെയുള്ള ക്രമീകരണങ്ങളൊരുക്കാനും സര്‍ക്കാര്‍ സന്നദ്ധമാണ് -ഉമ്മന്‍ ചാണ്ടി പറഞ്ഞു.