കാര്‍ഗില്‍ യുദ്ധത്തില്‍ അഭിമാനിക്കുന്നു: മുഷറഫ്

single-img
28 March 2013

Pervez-Musharraf_21999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ താന്‍ അഭിമാനിക്കുന്നതായി പാക്കിസ്ഥാനില്‍ മടങ്ങിയെത്തിയ മുന്‍ സൈനിക ഭരണാധികാരി പര്‍വേസ് മുഷറഫ്. കാര്‍ഗില്‍ യുദ്ധം സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഏറെ വിമര്‍ശനം നേരിട്ട മുഷറഫ് ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്കു കറാച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മറുപടി നല്കുകയായിരുന്നു. കാര്‍ഗില്‍ യുദ്ധകാലത്ത് കരസേനാ മേധാവിയായിരുന്ന മുഷറഫ് പിന്നീട് നവാസ് ഷെരീഫ് സര്‍ക്കാരിനെ അട്ടിമറിച്ച് ഭരണം പിടിച്ചെടുത്തു. പട്ടാളത്തിലെ മൂന്നു കമാന്‍ഡര്‍മാരെ മാത്രം അറിയിച്ചാണു കാര്‍ഗില്‍ ഓപറേഷന്‍ നടത്തിയതെന്നും കൊല്ലപ്പെട്ട പാക് പട്ടാളക്കാരുടെ എണ്ണമടക്കമുള്ള കാര്യങ്ങള്‍ ഇപ്പോഴും പുറത്തുവന്നിട്ടില്ലെന്നുമുള്ള ആരോപണങ്ങള്‍ അദ്ദേഹത്തിനെതിരേയുണ്ട്.