കുട്ടിക്ക് എച്ച്‌ഐവി ബാധ: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

single-img
28 March 2013

AIDS ribbon.സംസ്ഥാനത്ത് ചികിത്സയ്ക്കായി രക്തം സ്വീകരിച്ച എട്ടരവയസുകാരിക്ക് എച്ച്‌ഐവി ബാധിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും മാനന്തവാടി ജില്ലാ ആശുപത്രിയില്‍നിന്നും ഡയാലിസിസിനുവേണ്ടി രക്തം സ്വീകരിച്ച കുട്ടിക്കാണ് എച്ച്‌ഐവി ബാധയുണ്ടായത്. രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവു കുറയുന്ന രോഗത്തിന് ഏഴു വര്‍ഷമായി ചികിത്സയില്‍ കഴിയുന്ന കുട്ടി എച്ച്‌ഐവി ബാധിതയാണെന്നു കഴിഞ്ഞ ജൂലൈ 17-നുതന്നെ ആരോഗ്യവകുപ്പിന്റെ പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നെങ്കിലും അധികൃതര്‍ ഇക്കാര്യം പുറത്തുവിട്ടിരുന്നില്ല. മാതാപിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും രക്തം പരിശോധിച്ചെങ്കിലും എച്ച്‌ഐവി കണെ്ടത്താനായിരുന്നില്ല. ഇതേത്തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ക്കൊപ്പം ജോലി ചെയ്യുന്നവരുടെ രക്തം പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് ശ്രമിച്ചതോടെയാണു വിവരം പുറത്തായത്.