ആതിഫ് അസ്ലം വിവാഹിതനാകുന്നു

single-img
28 March 2013

പ്രശസ്ത പാകിസ്ഥാനി ഗായകന്‍ ആതിഫ് അസ്ലം വിവാഹിതനാകുന്നു. ഏഴു വര്‍ഷത്തെ പ്രണയത്തിനു ശേഷം കാമുകി സറ ബര്‍വാനയുമായുള്ള ആതിഫിന്റെ വിവാഹം ഇന്ന് (മാര്‍ച്ച് 28) ലാഹോറില്‍ നടക്കും. വിവാഹത്തിനു മുന്നോടിയായി ബുധനാഴ്ച മെഹന്ദി ചടങ്ങ് നടന്നു. ഇതുമായി ബന്ധപ്പെട്ടു നടന്ന സംഗീത പരിപാടിയില്‍ ആതിഫും പാട്ടുപാടി പങ്കു ചേര്‍ന്നു. 29 ന് ലാഹോര്‍ റോയല്‍ പാം ക്ലബ്ബില്‍ വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്. വിവാഹത്തെക്കുറിച്ച് ആതിഫ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നും ഒപ്പം നിന്നിട്ടുള്ള ആരാധകരുടെ പ്രാര്‍ത്ഥന ഇനിയും കൂടെ വേണമെന്ന് താരം തന്റെ ട്വീറ്റിലൂടെ പറഞ്ഞു. ഇന്ത്യന്‍ സംഗീത ലോകത്തും ആതിഫ് തന്റെ സ്വരമാധുര്യത്തിലൂടെ സ്വന്തമായൊരു ഇടം നേടിയെടുത്തിട്ടുണ്ട്. സൂപ്പര്‍ ഹിറ്റുകളായ നിരവധി ബോളിവുഡ് ഗാനങ്ങളിലൂടെ  ഇന്ത്യാക്കാര്‍ക്കിടയിലും എണ്ണിയാലൊടുങ്ങാത്ത ആരാധകരെയാണ് ആസിഫ് നേടിയെടുത്തത്.