റെയില്‍വേ റിസര്‍വേഷന്‍ നിരക്കുകള്‍ ഏപ്രില്‍ മുതല്‍ കൂടുന്നു

single-img
27 March 2013

trainevarthaറെയില്‍വേയുടെ റിസര്‍വേഷന്‍ നിരക്കുകളും ടിക്കറ്റ് റദ്ദാക്കുന്നതിനുള്ള നിരക്കുകളും ഏപ്രില്‍ ഒന്നിനു വര്‍ധിക്കും. എസി ചെയര്‍കാര്‍, എസി-3 ഇക്കണോമി, എസ്-3 ടിയര്‍ റിസര്‍വേഷന്‍ നിരക്കുകള്‍ 25 രൂപയില്‍നിന്ന് 40 ആയി ഉയരും. ഫസ്റ്റ്ക്ലാസ്, എസി 2 ടിയര്‍ നിരക്കുകള്‍ 25ല്‍നിന്ന് ഇരട്ടിയാകും. എസി ഫസ്റ്റ്ക്ലാസ്, എക്‌സിക്യുട്ടീവ് ക്ലാസ് നിരക്കുകള്‍ 35 ല്‍നിന്ന് 60 ആയും ഉയരും. സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളിലെ സെക്കന്‍ഡ് ക്ലാസ് സപ്ലിമെന്ററി ചാര്‍ജുകള്‍ക്കുള്ള നിരക്ക് 10 ല്‍നിന്നു 15 ആക്കി ഉയര്‍ത്തി. സ്ലീപ്പര്‍ക്ലാസില്‍ 20 രൂപയായിരുന്നതു 30 ആക്കി. എസി ചെയര്‍കാര്‍ 45 (നേരത്തെ 30), എസി 3 ഇക്കണോമി, എസി 3 ടിയര്‍, ഫസ്റ്റ്ക്ലാസ്, എസി 2 ടിയര്‍ 45(30). എസി ഫസ്റ്റ്ക്ലാസ്, എക്‌സിക്യൂട്ടീവ് ക്ലാസ് 75 (50) എന്നിങ്ങനെയാണ് വര്‍ധിപ്പിച്ച മറ്റു നിരക്കുകള്‍. വെയിറ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റുകളും റിസര്‍വേഷന്‍ ക്ലാസുകളൊഴികെയുള്ള സെക്കന്‍ഡ്ക്ലാസ് ടിക്കറ്റുകളും റദ്ദാക്കുന്നതിനുള്ള തുക 10 ല്‍നിന്ന് 15 ആക്കി. സെക്കന്‍ഡ് ക്ലാസ് (റിസര്‍വേഷന്‍) എസി ചെയര്‍കാര്‍, എസി 3 ഇക്കോണമി, എസി 3 ടിയര്‍, ഫസ്റ്റ്ക്ലാസ് എക്‌സിക്യുട്ടീവ് ക്ലാസുകളിലേക്കുള്ള റദ്ദാക്കല്‍ നിരക്ക് 20 ല്‍നിന്ന് 30 ആയി വര്‍ധിപ്പിച്ചു. രണ്ടാംക്ലാസ് ടിക്കറ്റുകള്‍ ക്യാന്‍സല്‍ചെയ്യുന്നതിന് 20 രൂപയ്ക്കുപകരം ഏപ്രില്‍ ഒന്നുമുതല്‍ 30 രൂപ മുടക്കണം. സ്ലീപ്പര്‍ ക്ലാസിന് ഇത് 40ല്‍നിന്ന് 60 ആക്കും. എസി ചെയര്‍കാര്‍, എസി 3 ഇക്കണോമി, എസി 3 ടിയര്‍ എന്നിവയില്‍ 60 ല്‍നിന്ന് 90 ആയി ഉയരും. ഫസ്റ്റ്ക്ലാസ്, എസ് 2 ടിയര്‍ കാന്‍സലേഷന്‍ നിരക്കുകള്‍ 60 ല്‍നിന്ന് 100 ആയും എസി ഫസ്റ്റ്ക്ലാസ്-എക്‌സിക്യുട്ടീവ് ക്ലാസ് എന്നിവ 70 ല്‍നിന്ന് 120 ആയും ഉയര്‍ത്തിയതായി റെയില്‍വേ വക്താവ് വിശദീകരിച്ചു.