കേരളാ കോണ്‍ഗ്രസ് യോഗത്തില്‍ ജോര്‍ജിനെതിരേ വിമര്‍ശനം

single-img
27 March 2013

pc-georgeകേരളത്തിലെ മുന്‍നിര വിവാദ നായകന്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിനെതിരേ രൂക്ഷമായ വിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം സമാപിച്ചു. ചെയര്‍മാന്‍ കെ.എം. മാണി അടക്കമുള്ളവര്‍ രൂക്ഷമായ ഭാഷയിലാണ് ജോര്‍ജിനെ വിമര്‍ശിച്ചത്. ജോര്‍ജ് സംസാരിക്കുമ്പോള്‍ മിതത്വം പാലിക്കണമെന്ന് മാണി ആവശ്യപ്പെട്ടു. നേതാക്കള്‍ക്കെതിരേ നടത്തിയ പരാമര്‍ശം അംഗീകരിക്കാന്‍ കഴിയില്ല. ഫ്രാന്‍സിസ് ജോര്‍ജിനെതിരേ ജോര്‍ജ് നടത്തിയ പരാമര്‍ശം മോശമായിപ്പോയി. ഭാവിയില്‍ ഇത്തരം വിവാദങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും മാണി നിര്‍ദേശിച്ചു. ജോര്‍ജ് വിഷയം വിശദമായി ചര്‍ച്ച ചെയ്യാന്‍ ഏപ്രില്‍ 16ന് സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേരാനും തീരുമാനമായി.