പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം; തീവ്രവാദികള്‍ അധ്യാപികയെ വെടിവച്ചു കൊന്നു

single-img
27 March 2013

pakistan6പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനു വേണ്ടി പരിശ്രമിച്ച പാക് സ്‌കൂള്‍ അധ്യാപികയെ തീവ്രവാദികള്‍ വെടിവച്ചുകൊന്നു. ഖൈബര്‍ ഏജന്‍സിയിലെ ജംറൂദ് സബ്ഡിവിഷനിലാണു സംഭവം.സ്‌കൂളിലേക്കു പോയ ഷഹനാസ് നസ്‌ലി(41) എന്ന അധ്യാപികയാണു കൊല്ലപ്പെട്ടത്. അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനെ പാക് തീവ്രവാദികള്‍ എതിര്‍ക്കുകയാണ്. അടുത്തകാലത്ത് സ്വാത്ത് താഴ്‌വരയിലെ മിംഗോറയിലെ സ്‌കൂള്‍ വിദ്യാര്‍ഥിനി മലാല യൂസഫ് സായിയെ തീവ്രവാദികള്‍ വെടിവച്ചു പരിക്കേല്‍പ്പിച്ചതും ഇതേ കാരണത്താലാണ്.