മുലായം സിംഗിന്റെ വിശ്വാസ്യത നഷ്ടമായി: ബിജെപി

single-img
27 March 2013

MULAYAM_SINGH_7773fസമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ വിശ്വാസ്യത നഷ്ടമായെന്നു ബിജെപി വക്താവ് രാജീവ് പ്രതാപ് റൂഡി. മുലായത്തിന്റെ പ്രസ്താവനകള്‍ ബിജെപി കാര്യമായെടുക്കുന്നില്ലെന്നും രാജീവ് പ്രതാപ് റൂഡി പറഞ്ഞു. യുപിഎ സര്‍ക്കാരും എസ്പിയും തമ്മില്‍ എന്ത് ഇടപാടാണുള്ളതെന്നും എന്തുവിലയാണ് ആ ഇടപാടിനുള്ളതെന്നും റൂഡി ചോദിച്ചു. സമാജ്‌വാദി പാര്‍ട്ടിയുടെ ഭരണം യുപിയിലെ ജനത്തിനു മടുത്തുവെന്നും അദ്ദേഹം പറഞ്ഞു.