താലൂക്ക് രൂപീകരണത്തിനെതിരേ കെപിസിസിയുടെ വിമര്‍ശനം

single-img
27 March 2013

28VBG_MANI_276816eധനമന്ത്രി കെ.എം. മാണിയുടെ താലൂക്ക് വിഭജനത്തിനെതിരേ കെപിസിസി- സര്‍ക്കാര്‍ ഏകോപന സമിതിയില്‍ രൂക്ഷമായ വിമര്‍ശനം. പുതിയ താലൂക്കുകള്‍ രൂപീകരിച്ചപ്പോള്‍ തങ്ങളോട് ആലോചിച്ചില്ലെന്നാണ് കെപിസിസി അംഗങ്ങള്‍ ആരോപിച്ചത്. അനര്‍ഹമായ സ്ഥലങ്ങളിലാണ് താലൂക്ക് വന്നത്. പക്ഷപാതപരമായാണ് താലൂക്കുകള്‍ അനുവദിച്ചതെന്ന് സിവി പത്മരാജന്‍ ചൂണ്ടിക്കാട്ടി. അതിനിടെ കുട്ടനാട് പാക്കേജ് നടത്തിപ്പിനെതിരേ കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും രംഗത്തുവന്നു.