സര്‍ക്കാരിനും പി.ജെ കുര്യനും സൂര്യനെല്ലി കേസില്‍ നോട്ടീസ്

single-img
27 March 2013

P J Kurianസൂര്യനെല്ലി പെണ്‍വാണിഭ കേസില്‍ സര്‍ക്കാരിനും പി.ജെ കുര്യനും തൊടുപുഴ ജില്ലാ സെഷന്‍സ് കോടതി നോട്ടീസ് അയച്ചു. കേസില്‍ പി.ജെ കുര്യനെ പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. നേരത്തെ ആവശ്യമുന്നയിച്ച് പീരുമേട് കോടതിയില്‍ പെണ്‍കുട്ടി നല്‍കിയിരുന്ന ഹര്‍ജി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് തൊടുപുഴ സെഷന്‍സ് കോടതിയെ പെണ്‍കുട്ടി സമീപിച്ചത്. പി.ജെ കുര്യന്‍, ഉണ്ണികൃഷ്ണന്‍, ജമാല്‍, ധര്‍മരാജന്‍ എന്നിവര്‍ക്കെതിരേ ഗൂഢാലോചനക്കുറ്റം ചുമത്തി കേസെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അവധിക്ക് ശേഷം മെയ് 29 ന് കോടതി കേസ് പരിഗണിക്കും.