F360 ഫെയ്‌സ്ഹണ്ട് 2013, അവസരം ഒരു ഓഡിഷന്‍ അകലെ

single-img
27 March 2013

ആത്മവിശ്വാസം കൈമുതലാക്കി മോഡലിംഗ്, സിനിമ എന്നിവയുടെ വിസ്മയ ലോകത്തേയ്ക്ക് കടന്നുചെല്ലാന്‍ കൊതിക്കുന്ന യുവതീ യുവാക്കള്‍ക്ക് മികച്ച ഒരു അവസരമൊരുങ്ങുന്നു, ഫെയ്‌സ് ഹണ്ട് 2013 എന്ന മോഡലിംഗ് മത്സരത്തിലൂടെ. ‘എഫ് 360’ എന്ന മോഡല്‍ മാനേജ്‌മെന്റ് കമ്പനി ഒരുക്കുന്ന ഈ മത്സരത്തിലൂടെ 250 യുവപ്രതിഭകള്‍ക്ക് തങ്ങളുടെ സ്വപ്‌നങ്ങളെ കൈയെത്തിപ്പിടിക്കാന്‍ വളരെയെളുപ്പം സാധിക്കും. ഒരു മോഡലിംഗ് മത്സരം നടത്തി മത്സരാര്‍ഥികളെ പറഞ്ഞു വിടുകയല്ല ഫെയ്‌സ് ഹണ്ട് എന്നതിലൂടെ ഉദ്ദേശിക്കുന്നത്. ഇതിലൂടെ കടന്നു വരുന്നവര്‍ക്ക് സ്വന്തം ഇടമുണ്ടാക്കാന്‍ സഹായകമായ വാതിലുകള്‍ തുറന്നു കൊടുക്കുകയാണ് ഫെയ്‌സ് ഹണ്ട് 2013. ഫെയ്‌സ് ഹണ്ടിന്റെ ഭാഗമാകാന്‍ www.f360model.com എന്ന വെബ്‌സൈറ്റില്‍ കൂടിയോ [email protected] എന്ന ഐഡിയിലേയ്ക്ക് മെയില്‍ വഴിയോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്നവരില്‍ നിന്നും ഓഡിഷന്‍ നടത്തിയായിരിക്കും മത്സരാര്‍ഥികളായ 250 പേരെ തെരഞ്ഞെടുക്കുന്നത്. നൂറു രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യുന്നവര്‍ക്ക് ഈ തുക ഓഡിഷന്‍ ദിവസം നേരിട്ട് അടയ്ക്കാവുന്നതാണ്. കൂടാതെ സ്‌പോട്ട് രജിസ്‌ട്രേഷനും ഉണ്ടായിരിക്കുന്നതാണ്. ഇതിനായുള്ള ഓഡിഷന്‍ 2013 ജൂണ്‍ 1 ന് തിരുവനന്തപുരത്ത് നടക്കും. തെരഞ്ഞെടുക്കപ്പെടുന്ന 250 പേര്‍ ഇവന്റ് രജിസ്‌ട്രേഷന്‍ തുകയായി 2500 രൂപ നല്കണം. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യമായി പോര്‍ട്ട് ഫോളിയോ ഷൂട്ട്, ഒരു വര്‍ഷത്തെ മോഡലിംഗ് കരാര്‍, ഒരു ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കാനുള്ള അവസരം എന്നിവയാണ് ലഭിക്കുന്നത്. ഇക്കാലയളവില്‍ അവസാന മത്സരത്തില്‍ പങ്കെടുക്കുന്നതിനായി മികച്ച പ്രാക്ടീസ് ക്ലാസ്സുകളും മുഴുവന്‍ പേര്‍ക്കും ലഭിക്കും. അവസാന മത്സരത്തിനെത്തുന്നതിനു മുന്‍പ് ഏറ്റവും മികച്ച ഔട്ട്പുട്ട് തന്നെ മത്സരാര്‍ഥികളില്‍ നിന്ന് ലഭിക്കാന്‍ ഈ ക്ലാസ്സുകള്‍ സഹായിക്കും. തിരുവനന്തപുരം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന അവസാന മത്സരത്തില്‍ ആദ്യ പത്ത് സ്ഥാനത്തെത്തുന്നവരില്‍ നിന്നും മികച്ച രണ്ടു പേര്‍ക്ക് (ഒരു യുവാവിനും ഒരു യുവതിയ്ക്കും) ഒരു തമിഴ് സിനിമയില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള അവസരവും ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്  : 9746105371