ശതാബ്ദി നിറവില്‍ ഇന്ത്യന്‍ സിനിമയ്ക്ക് ബോളിവുഡിന്റെ ആദരം

single-img
27 March 2013

നൂറു വര്‍ഷങ്ങളായി ലക്ഷക്കണക്കിനു ജീവിത കഥകള്‍ കൊണ്ട് ലോകത്തിനു ദൃശ്യവിരുന്നൊരുക്കുന്ന ഇന്ത്യന്‍ സിനിമയ്ക്ക് ബോളിവുഡിന്റെ ദക്ഷിണയായെത്തുന്നത് നാലു കഥകള്‍ കൊരുത്തൊരുക്കിയ ഒരു ചലച്ചിത്രം, ബോംബൈ ടാക്കീസ്. നാലു ഷോര്‍ട്ട് ഫിലിമുകള്‍ ചേര്‍ത്ത് ബോംബൈ ടാക്കീസ് ഒരുക്കുന്നത് ബോളിവുഡിലെ മുന്‍നിര സംവിധായകരായ അനുരാഗ് കശ്യപ്, കരണ്‍ ജോഹര്‍, സോയ അക്തര്‍, ദിബാകര്‍ ബാനര്‍ജി എന്നിവരാണ്. മെയ് മൂന്നിന് ചിത്രം തിയേറ്ററുകളിലെത്തും. മാര്‍ച്ച് 25 ന് യുട്യൂബില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലറിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനകം 275000 ലധികം പേരാണ് ട്രെയിലര്‍ കണ്ടത്. അമിതാഭ് ബച്ചന്‍, റാണി മുഖര്‍ജി, കത്രീന കൈഫ്, രണ്‍ദീപ് ഹൂഡ, നവാസുദ്ദീന്‍ സിദ്ദിഖി, സദാശിവ് അമ്രപുര്‍കര്‍, സാദിഖ് സലീം എന്നിങ്ങനെ ബോളിവുഡിന്റെ താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. സമൂഹത്തിലെ സാധാരണക്കാരുടെ ജീവിതവും പ്രശ്‌നങ്ങളുമാണ് നാലു കഥകളായെത്തുന്നത്. അമിതാഭ് ബച്ചന്റെ മുംബൈയിലെ വസതിയായ പ്രതീക്ഷയും ഒരു കഥാപാത്രമായെത്തുന്നു എന് പ്രത്യേകതയുമുണ്ട്. അമിത് ത്രിവേദിയുടേതാണ് സംഗീതം. ആറു കോടി രൂപ ബജറ്റിലാണ് ചിത്രം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

httpv://www.youtube.com/watch?v=njzTBH8mZLU