ബിഹാറിന് പിന്നോക്ക സംസ്ഥാന പദവി

single-img
27 March 2013

bihar-political-mapബിഹാര്‍ ഉള്‍പ്പെടെചില സംസ്ഥാനങ്ങള്‍ക്കു പിന്നോക്കപദവി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ബിഹാറിനു പ്രത്യേക പദവി നല്‍കണമെന്ന മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ ആവശ്യത്തെത്തുടര്‍ന്നാണിത്. ഡിഎംകെ മുന്നണി വിടുകയും മൂന്നാം മുന്നണി ലക്ഷ്യവുമായി യുപിഎ കക്ഷികളായ എന്‍സിപിയും സമാജ്‌വാദി പാര്‍ട്ടിയും നീക്കം തുടങ്ങുകയും ചെയ്ത സാഹചര്യത്തിലാണു ജനതാദള്‍ യുണൈറ്റഡിന്റെ പിന്തുണ തേടുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ശ്രമം തുടങ്ങിയിരിക്കുന്നതെന്നാണു വിലയിരുത്തല്‍. ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, ഒഡീഷ, രാജസ്ഥാന്റെ ചില ഭാഗങ്ങള്‍ എന്നിവ കൂടി ഉള്‍പ്പെടുത്തി പിന്നോക്ക പദവി നല്‍കുന്നതിനെക്കുറിച്ചാണു സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിനായി മാനദണ്ഡങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ അടുത്ത ഏതാനും മാസത്തിനുള്ളില്‍ തീരുമാനമാകുമെന്നും ചില ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു.