ടൈഗര്‍ ഒന്നാമന്‍

single-img
26 March 2013

ലോക ഗോള്‍ഫ് റാങ്കിങ്ങില്‍ വീണ്ടും ടൈഗര്‍ വസന്തം. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ഗോള്‍ഫ് റാങ്കിങ്ങില്‍ ടൈഗര്‍ വുഡ്‌സ് ഒന്നാമതെത്തി. അര്‍നോള്‍ഡ് പാമര്‍ ഇന്‍വൈറ്റേഷനല്‍ ടൂര്‍ണമെന്റില്‍ കരീടം നേടിയതോടെയാണ് ലോക ഗോള്‍ഫിന്റെ നെറുകയിലേയ്ക്ക് വീണ്ടും ടൈഗര്‍ വന്നെത്തിയത്. ഈ ജയത്തോടെ റാങ്കിങ്ങില്‍ മാത്രമല്ല നേട്ടമുണ്ടായത് ഏറ്റവും കൂടുതല്‍ തവണ ഒരു ടൂര്‍ണമെന്റ് കിരീടം സ്വന്തമാക്കുകയെന്ന റെക്കോര്‍ഡ് സാം സ്‌നേഡിനൊപ്പം പങ്കിടുകയാണ് ടൈഗറിപ്പോള്‍. കരിയറില്‍ എട്ടാം തവണയാണ് അര്‍നേള്‍ഡ് പാം കിരീടം അദേഹം സ്വന്തമാക്കുന്നത്.

കഴിഞ്ഞ കുറേ നാളുകളായി പ്രകടനത്തിലുണ്ടായ കോട്ടം ലോക റാങ്കിങ്ങില്‍ 58 ാം സ്ഥാനത്തേയ്ക്ക് വരെ ടൈഗര്‍ വുഡ്‌സിനെ കൊണ്ടെത്തിച്ചു. കുടുംബപരമായ പ്രശ്‌നങ്ങളും പരുക്കുമാണ് താരത്തെ വലച്ചത്. എന്നാല്‍ ഈ വര്‍ഷം ശക്തമായി തിരിച്ചുവന്ന ടൈഗര്‍ ഈ വര്‍ഷം ഇതുവരെ മൂന്നു ടൂര്‍ണമെന്റ് വിജയങ്ങള്‍ സ്വന്തമാക്കിക്കഴിഞ്ഞു. ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ എന്ന സാം സ്‌നേര്‍ഡിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ ആറു വിജയങ്ങളാണ് ഇനി ടൈഗറിനു വേണ്ടത്. നിലവില്‍ 77 വിജയങ്ങളാണ് ടൈഗറിന്റെ പേരിലുള്ളത്. സാം 82 വിജയങ്ങളാണ് നേടിയിട്ടുളളത്.