കോഴിക്കോട് സാമൂതിരി പി.കെ.എസ്. രാജ അന്തരിച്ചു

single-img
26 March 2013

കോഴിക്കോട് സാമൂതിരി പി.കെ.എസ്.രാജ(101) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചയോടെയാണ് അന്ത്യം സംഭവിച്ചത്. കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദേഹം. മൃതദേഹം ചാലപ്പുറത്ത് മകളുടെ വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ചിരിക്കുകയാണ്. സംസ്‌കാരം ഇന്ന് വൈകുന്നേരം നാലു മണിക്ക് തിരുവണ്ണൂര്‍ കോവിലകം കുടുംബ ശ്മശാനത്തില്‍ നടക്കും.
ദേശമംഗലം മനയിലെ എ.കെ.ടി.എം. അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാടിന്റെയും ശ്രീദേവി അന്തര്‍ജനത്തിന്റെയും മകനായി 1913 മാര്‍ച്ച് 22 ന്(മീനമാസത്തിലെ അത്തം നക്ഷത്രം) കോഴിക്കോട് തിരുവണ്ണൂര്‍ പുതിയ കോവിലകത്താണ് പി.കെ.എസ് ജനിച്ചത്.
കോഴിക്കോട് സാമൂതിരി സ്‌കൂളിലും കോളേജിലും പ്രാഥമിക വിദ്യാഭ്യാസവും മദ്രാസ് ലയോള കോളേജില്‍ നിന്നും ബി.എ. ഓണേഴ്‌സ് ബിരുദവും കരസ്ഥമാക്കി. മദ്രാസ് ടെലഗ്രാഫ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജൂനിയര്‍ എഞ്ചിനീയറായി ഔദ്യോഗിക ജീവിതമാരംഭിച്ചു. തുടര്‍ന്ന് ചിറ്റഗോങ്, ബാരിസോള്‍, അഹമ്മദാബാദ്,കോയമ്പത്തൂര്‍, മുംബൈ, കൊല്‍ക്കത്ത, ഇപ്പോള്‍ പാകിസ്ഥാന്റെ ഭാഗമായ സക്കര്‍, ബംഗ്ലാദേശിന്റെ ഭാഗമായ ബാരിസോണ്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ച ശേഷം 1971 ല്‍ ചെന്നൈയില്‍ ടെലഫോണ്‍സ് ജനറല്‍ മാനേജരായി വിരമിച്ചു.
നിലമ്പൂര്‍ കോവിലകത്തെ പരേതയായ ഭാരതിരാജയാണ് ഭാര്യ. മക്കള്‍ : പരേതയായ സേതുലക്ഷ്മി, ഡോ.സുധ, സരള