എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി മൊറട്ടോറിയം ; നിരാഹാര സമരം അവസാനിപ്പിച്ചു

single-img
26 March 2013

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ 5500 പേരുടെ കടങ്ങള്‍ക്ക് ആറുമാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. കൂടാതെ എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെട്ട നഷ്ടപരിഹാരവും കേസുകളും കൈകാര്യം ചെയ്യുന്നതിനു പ്രത്യേക ട്രൈബ്യൂണല്‍ സ്ഥാപിക്കണമെന്ന ആവശ്യത്തെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. തീരുമാനത്തെ തുടര്‍ന്ന് കാസര്‍കോഡ് 36 ദിവസമായി നടത്തി വന്ന നിരാഹാര സമരം താത്കാലികമായി അവസാനിപ്പിച്ചു. കാസര്‍കോഡ് ജില്ലയില്‍ നിന്നുള്ള ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, മന്ത്രി കെ.പി. മോഹനന്‍ നേതൃത്വേ നല്‍കുന്ന എന്‍ഡോസള്‍ഫാന്‍ സെല്‍ എന്നിവരുമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. ചര്‍ച്ചയിലുരുത്തിരിഞ്ഞ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍സമരസമിതിയോട് നിരാഹാര സമരം അവസാനിപ്പിക്കാണമെന്ന് ആവശ്യപ്പെടാന്‍ കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍, പി. കരുണാകരന്‍ എം.പി. എന്നിവരരെ നിയോഗിക്കുകയായിരുന്നു. സമരസമിതിയെ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നില്ല. 

5500 പേരില്‍ 2295 പേര്‍ക്ക് സംസ്ഥാന സര്‍ക്കാരും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ച ആനുകൂല്യങ്ങള്‍ ലഭിക്കും. ബാക്കിയുള്ള 3205 പേരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി നല്‌കേണ്ട ആനുകൂല്യങ്ങള്‍ നിശ്ചയിക്കും. ഇതിനായി വിഗ്ധ ഡോക്ടര്‍മാരുടെ സമിതിയെ നിയോഗിച്ചിട്ടുണ്ട്.