ശത്രു കപ്പലില്‍ തന്നെ : ചെന്നിത്തല

single-img
26 March 2013

യുഡിഎഫിന്റെ ശത്രു മുന്നണിയുടെ അകത്തു തന്നെയാണുള്ളതെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. മുന്നണിയ്ക്ക് അകത്തു തന്നെയുള്ളവരാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. അനാവശ്യ വിവാദങ്ങളുണ്ടാക്കി യുഡിഎഫിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ഇവര്‍ ശ്രമിക്കുകയാണ്. മുന്നണിയെ നയിക്കുന്ന കക്ഷി എന്ന നിലയില്‍ ഇത്തരക്കാരെ ശക്തമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു. കേരള യാത്രയ്ക്കു മുന്നോടിയായി മലപ്പുറത്തു നടന്ന ജില്ലാ കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. മുന്നണിയ്ക്ക് ചെറിയ ഭൂരിപക്ഷം മാത്രമുളളതുകൊണ്ടാണ് കോണ്‍ഗ്രസ് ഇതുവരെ ക്ഷമിച്ചതെന്നും ഇനിയും ക്ഷമ പരീക്ഷിക്കാന്‍ ആരും ശ്രമിക്കരുതെന്നും ചെന്നിത്തല പറഞ്ഞു.