ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയിലെത്തി

single-img
26 March 2013

ഇന്നാരംഭിക്കുന്ന ബ്രിക്‌സ് രാജ്യങ്ങളുടെ അഞ്ചാമത് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം ദക്ഷിണാഫ്രിക്കയിലെത്തി. അതിവേഘം വളര്‍ച്ച പ്രാപിക്കുന്ന ലേക ശക്തികളായ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്‌സ് എന്നറിയപ്പെടുന്നത്. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബന്‍ നഗരമാണ് ദ്വിദിന ഉച്ചകോടിയ്ക്ക് ആതിഥ്യമരുളുന്നത്. ആദ്യമായാണ് ഒരു ആഫ്രിക്കന്‍ രാജ്യം ബ്രിക്‌സ് ഉച്ചകോടിയ്ക്ക് വേദിയാകുന്നത്. 

ഡര്‍ബനിലെ കിംഗ് ഷാക്ക ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയ പ്രധാനമന്ത്രിയെ ദക്ഷിണാഫ്രിക്കന്‍ നീതിന്യായ മന്ത്രി തംസാന്‍ഖാ റഡേബെ സ്വീകരിച്ചു. വീണ്ടും ദക്ഷിണാഫ്രിക്കയില്‍ എത്താന്‍ കഴിഞ്ഞതില്‍ സന്തുഷ്ടനാണെന്ന് അദേഹം പറഞ്ഞു.