സിറിയന്‍ പ്രതിപക്ഷ നേതാവ് രാജിവെച്ചു

single-img
25 March 2013

syriaസിറിയന്‍ പ്രതിപക്ഷ നേതാവ് മൗസ് അല്‍ ഖാതിബ് രാജിവെച്ചു. ആസാദിനെതിരായ പോരാട്ടത്തിനായി നവംബറില്‍ രൂപീകരിച്ച സിറിയന്‍ ദേശീയ മുന്നണിയുടെ പ്രസിഡന്റായിരുന്നു അല്‍ ഖാതിബ്. സിറിയയില്‍ ബാഷര്‍ അല്‍ ആസാദിനെതിരേ രണ്ടു വര്‍ഷമായി നടക്കുന്ന പോരാട്ടത്തില്‍ മതിയായ അന്താരാഷ്ട്ര പിന്തുണ ലഭിക്കാത്തതാണ് രാജിക്ക് കാരണമായി നല്‍കിയിരിക്കുന്ന വിശദീകരണം. രാജിവെച്ചതായി ഖാതിബ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.