സോഷ്യലിസ്റ്റ് ജനതയ്ക്ക് പിളരാന്‍ സമയമായി

single-img
25 March 2013

08_VEERENDRA_158438fപല പിളര്‍പ്പുകളിലൂടെയും കടന്നു വന്ന സോഷ്യലിസ്റ്റ് ജനത വീണ്ടും പിളര്‍പ്പിലേക്കെന്ന് സൂചന. എം.പി.വീരേന്ദ്രകുമാര്‍ നേതൃത്വം നല്‍കുന്ന സോഷ്യലിസ്റ്റ് ജനതയുടെ വീരേന്ദ്രകുമാര്‍ വിരുദ്ധ വിഭാഗം കൊച്ചിയില്‍ യോഗം ചേര്‍ന്നു. മുന്‍ എംഎല്‍എ എം.കെ.പ്രേംനാഥിന്റെ നേതൃത്വത്തിലാണ് വിമതര്‍ യോഗം ചേര്‍ന്നത്. യോഗത്തില്‍ അറുപതോളം പേര്‍ പങ്കെടുത്തു. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പായി പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് വിമത വിഭാഗത്തിന്റെ ശ്രമം. മാതൃസംഘടനയായ ജനതാദള്‍ സെക്കുലറിലേക്ക് മടങ്ങിപ്പോകാനും വിമതര്‍ ആലോചിക്കുന്നുണ്ട്. വീരേന്ദ്രകുമാറിന്റെ നേതൃത്വം അംഗീകരിക്കാന്‍ കഴിയില്ലെന്ന് വിമതരുടെ യോഗം വിലയിരുത്തി. ശ്രേയാംസ്‌കുമാര്‍ എംഎല്‍എ ഏകാധിപത്യ രീതിയിലാണ് പെരുമാറുന്നത്. ഇടതുപക്ഷ ആഭിമുഖ്യമാണ് പാര്‍ട്ടിക്ക് ചേരുന്നതെന്നും യോഗത്തില്‍ വിലയിരുത്തലുണ്ടായി.