എം.എം.മണിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുത്: പോലീസ്

single-img
25 March 2013

mani mm 1സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറിയും അഞ്ചേരി ബേബി വധക്കേസിലെ പ്രതിയുമായ എം.എം.മണിയുടെ ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കരുതെന്ന് പോലീസ്. ഇടുക്കിയില്‍ കടക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മണി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോള്‍ പോലീസ് ഇക്കാര്യം ആവശ്യപ്പെടും. കേസില്‍ മണി അറസ്റ്റിലായപ്പോഴുള്ള സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മണിയെ ജില്ലയില്‍ കടക്കാന്‍ അനുവദിച്ചാല്‍ കേസ് അന്വേഷണത്തെ ബാധിക്കുമെന്നാണ് പോലീസിന്റെ നിലപാട്.