ഐറ്റം ഗേളായി ജ്വാലയെത്തുന്നു

single-img
25 March 2013

ബാഡ്മിന്റണ്‍ കോര്‍ട്ടുകളിലെ ഗ്ലാമര്‍ സാന്നിധ്യമായ ഇന്ത്യന്‍ താരം ജ്വാലാ ഗുട്ട ആര്‍ക് ലൈറ്റിനു മുന്നില്‍ ഐറ്റം നമ്പരുമായെത്തുന്നു. തെലുങ്കു ചിത്രമായ ‘ ഗുണ്ടെ ജാരി ഗല്ലന്‍തായിന്‍ഡെ ‘ ലെ ഒരു പാട്ടിലാണ് ജ്വാല നൃത്തച്ചുവടുകള്‍വയ്ക്കുന്നത്. ഇതിനായി ഒരാഴ്ചയോളം നീണ്ട കഠിന പരിശീലനമാണ് താരം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. നായകനായ നിതിനൊപ്പമാണ് ജ്വാല നൃത്തം ചെയ്യുന്നത്. ഡാന്‍സ് ഷൂട്ടിങ്ങിനായി നീല ഷോര്‍ട്ട് ഡ്രസ്സ് ധരിച്ചു നില്‍ക്കുന്ന ജ്വാലയുടെ ചിത്രങ്ങള്‍ സിനിമയുടെ പബ്ലിസിറ്റിക്കായി പുറത്തുവിട്ടുകഴിഞ്ഞു. ബാഡ്മിന്റണ്‍ ലോകത്തെ സൂപ്പര്‍ ഹോട്ട് താരമായ ജ്വാലയുടെ ഐറ്റം നമ്പരും മോശമാകില്ലെന്ന വിശ്വാസത്തിലാണ് ആരാധകര്‍. അടുത്ത മാസം ജ്വാലയുടെ നൃത്തച്ചുവടുകളുമായി ഗാനം റിലീസ് ചെയ്യുമെന്നാണ് വിവരം.