ഇറ്റാലിയുടെ ‘സൗകര്യാര്‍ത്ഥം’ നാവികരുടെ വിചാരണ ഡല്‍ഹിയില്‍

single-img
25 March 2013

Italianകടല്‍ക്കൊലക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികരുടെ വിചാരണയ്ക്കായി ഡല്‍ഹിയില്‍ പ്രത്യേക കോടതി സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഡല്‍ഹി ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലാവും വിചാരണ നടക്കുക. വിചാരണയ്ക്കായി പ്രത്യേക കോടതി സ്ഥാപിക്കാന്‍ ഡല്‍ഹി ചീഫ് ജസ്റ്റിസ് കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ഇക്കാര്യത്തില്‍ സുപ്രീം കോടതിയുടെ അനുമതിയോടെ ഏപ്രില്‍ രണ്ടിന് ശേഷമേ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കൂ. കേസിന്റെ വിചാരണ കേരളത്തില്‍ നടത്തില്ലെന്ന് ഇറ്റലി ആവശ്യപ്പെട്ടതനുസരിച്ച് കേന്ദ്രം ഉറപ്പു നല്‍കിയിരുന്നു.