വിനോദയാത്രയ്ക്ക് പോയവര്‍ സഞ്ചരിച്ച ബസ് കൊക്കയിലേയ്ക്കു മറിഞ്ഞ് അഞ്ചു മരണം • ഇ വാർത്ത | evartha
Uncategorized

വിനോദയാത്രയ്ക്ക് പോയവര്‍ സഞ്ചരിച്ച ബസ് കൊക്കയിലേയ്ക്കു മറിഞ്ഞ് അഞ്ചു മരണം

വിനോദയാത്രയ്ക്ക് പോയവര്‍ സഞ്ചരിച്ച ബസ് കൊക്കയിലേയ്ക്കു മറിഞ്ഞ് ഏഴു മരണം

തിരുവനന്തപുരം വെളളനാട് സാരാഭായ് ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥികളുമായി വിനോദയാത്രയ്ക്കു പോയ ബസ് ഇടുക്കി രാജാക്കാട്ടിനടുത്ത് കൊക്കയിലേയ്ക്ക് മറിഞ്ഞു. ഏഴു പേര്‍ മരിച്ചു. നാല്പതോളംപ്പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ ആറുല പേരെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം സ്വദേശികളായ വിഘ്‌നേഷ്, കഴക്കൂട്ടം സ്വദേശി ഷഫീഖ്, ശാസ്തമംഗലം സ്വദേശി വിപിന്‍, ശ്രീജേഷ്, എറണാകുളം കളമശ്ശേരി സ്വദേശി ഷൈജു, അമ്പലമുകള്‍ സ്വദേശി ശരത്ചന്ദ്രന്‍ എന്നിവരെ ആണ് തിരിച്ചറിഞ്ഞത്. അഞ്ചു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മുപ്പതടി താഴ്ചയിലേയ്ക്കാണ് ബസ് മറിഞ്ഞത്. പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിലേയ്ക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ കോളേജിന്റെ അറിവോടെയല്ല വിദ്യാര്‍ത്ഥികള്‍ വിനോദയാത്രയ്ക്കു പോയതെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

വിവരങ്ങള്‍ അറിയാന്‍ ഹെല്‍പ് ലൈന്‍ നമ്പറുകളായ 04864 222145, 9497962425, 9497990054 എന്നീ നമ്പറുകളിലേക്ക് വിളിക്കാം.