World

ചാവേര്‍ ആക്രമണം; 17പാക് സൈനികര്‍ കൊല്ലപ്പെട്ടു

map_of_pakistanനോര്‍ത്ത് വസിറിസ്ഥാനിലെ മിരാന്‍ഷാ പട്ടണത്തിനു സമീപമുള്ള ചെക്കുപോസ്റ്റില്‍ കഴിഞ്ഞ ദിവസം നടന്ന ചാവേര്‍ ആക്രമണത്തില്‍ 17 സൈനികര്‍ കൊല്ലപ്പെട്ടു. ഒരു ഡസനിലധികം പേര്‍ക്കു പരിക്കേറ്റു.സ്‌ഫോടകവസ്തുക്കള്‍ നിറച്ച ടാങ്കര്‍ ലോറി ചെക്കുപോസ്റ്റില്‍ ഇടിച്ചുകയറ്റി ആക്രമണം നടത്തുകയായിരുന്നു. സ്‌ഫോടനസ്ഥലം സൈന്യം വളഞ്ഞു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. താലിബാനും അല്‍ക്വയ്ദയ്ക്കും ഏറെ സ്വാധീനമുള്ള മേഖലയാണ് നോര്‍ത്ത് വസിറിസ്ഥാന്‍.