വിവാദങ്ങള്‍ സംസ്ഥാന ഭരണത്തെ ബാധിച്ചെന്ന് ആന്റണി

single-img
24 March 2013

ak_antony_defencetech.inപി.സി ജോര്‍ജിന്റേത് ഉള്‍പ്പെടെ യുഡിഎഫില്‍ അടുത്തിടെ ഉണ്ടായ വിവാദങ്ങള്‍ ദൗര്‍ഭാഗ്യകരമെന്നു കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി. അനാവശ്യ വിവാദങ്ങള്‍ സംസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കു തടസം സൃഷ്ടിക്കുമെന്നും കെപിസിസി ആസ്ഥാനത്തു മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേ ആന്റണി പറഞ്ഞു. മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനെതിരേ ഉയര്‍ന്ന ആരോപണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു എ.കെ. ആന്റണി. പല വിവാദങ്ങളും ഒഴിവാക്കാന്‍ കഴിയുമായിരുന്നു. വിവാദങ്ങള്‍ ഭരണതലത്തെയും ബാധിച്ചു. അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ പാഠം പഠിച്ചു വിവാദങ്ങള്‍ ഒഴിവാക്കാന്‍ തയാറായാല്‍ കോണ്‍ഗ്രസിനും യുഡിഎഫിനും സര്‍ക്കാരിനും സംസ്ഥാനത്തിനും ഗുണം ചെയ്യുമെന്നും ആന്റണി പറഞ്ഞു.