തുര്‍ക്കിയോട് ഇസ്രയേല്‍ മാപ്പു പറഞ്ഞു

single-img
23 March 2013

map_of_turkeyഗാസയിലേക്കു വന്ന കപ്പല്‍വ്യൂഹത്തിനു നേര്‍ക്ക് ആക്രമണം നടത്തി 2010ല്‍ ഒമ്പതു തുര്‍ക്കിക്കാരെ കൊലപ്പെടുത്തിയതിന് ഇസ്രയേല്‍ തുര്‍ക്കിയോടു മാപ്പു പറഞ്ഞു. ഇതെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ അംബാസഡര്‍ തലത്തിലുള്ള ബന്ധം പുനസ്ഥാപിക്കാന്‍ തീരുമാനിച്ചു. യുഎസിന്റെ സഖ്യരാജ്യങ്ങളാണു തുര്‍ക്കിയും ഇസ്രയേലും. പ്രസിഡന്റ് ഒബാമ ഇടപെട്ടതിനെത്തുടര്‍ന്നാണു മാപ്പുപറയാന്‍ ഇസ്രയേല്‍ തയാറായതെന്നു പറയപ്പെടുന്നു. ഇസ്രയേല്‍ സന്ദര്‍ശനത്തിനുശേഷം ഒബാമ ഇന്നലെ ജോര്‍ദാനിലേക്കു പോയി.