സിറിയയില്‍ സഫോടനം; 52 മരണം

single-img
23 March 2013

syriaസിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ മോസ്‌കില്‍ കഴിഞ്ഞദിവസമുണ്ടായ സ്‌ഫോടനത്തില്‍ സുന്നി വിഭാഗക്കാരനും സര്‍ക്കാര്‍ അനുഭാവിയുമായ പുരോഹിതന്‍ ഉള്‍പ്പെടെ 52 പേര്‍ കൊല്ലപ്പെട്ടു. പ്രതിപക്ഷ സിറിയന്‍ ഒബ്‌സര്‍വേറ്ററി പുറത്തുവിട്ട കണക്കാണിത്. 42 പേരുടെ മരണമേ സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുള്ളു. 84 പേര്‍ക്കു പരിക്കേറ്റു. എന്നാല്‍ മരണസംഖ്യ 60 വരെ ആകാമെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടില്‍ പറഞ്ഞു. പ്രസിഡന്റ് അസാദിന്റെ ബാത്ത് പാര്‍ട്ടി ഓഫീസിനു തൊട്ടടുത്തുള്ള ഇമാന്‍ മോസ്‌കിലാണു സ്‌ഫോടനമുണ്ടായത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച തീവ്രവാദികളെ തുടച്ചുനീക്കുമെന്നു പ്രസിഡന്റ് അസാദ് വ്യക്തമാക്കി.