ഈ സര്‍ക്കാര്‍ പരസ്യ ഇനത്തില്‍ ചെലവഴിച്ചത് 88.7 കോടി

single-img
23 March 2013

Kerala Govt Logoയുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം പിആര്‍ഡി വഴി 88,70,15,154 രൂപ പരസ്യ ഇനത്തില്‍ ചെലവഴിച്ചതായി മന്ത്രി കെ.സി. ജോസഫ്, ജെയിംസ് മാത്യുവിനെ അറിയിച്ചു. അച്ചടി വിഭാഗത്തില്‍ 78,28,39,093 രൂപയും ഇലക്‌ട്രോണിക് വിഭാഗത്തില്‍ 10,41,76,061 രൂപയുമാണു ചെലവഴിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 48,88,79,475 രൂപ അച്ചടിമാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതില്‍ 28,27,54,218 രൂപ മുന്‍ സര്‍ക്കാരിന്റെ കാലത്തെ കുടിശികയാണ്. 10,07,54,889 രൂപ ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ക്കും നല്‍കി. ഇതില്‍ 1,52,29,000 രൂപ മുന്‍ സര്‍ക്കാരിന്റെ കാലത്തെ കുടിശികയാണ്. ഇനി 57,67,13,854രൂപ അച്ചടിവിഭാഗത്തിലും 1,86,50,172രൂപ ഇലക്‌ട്രോണിക് വിഭാഗത്തിലും കൊടുത്തുതീര്‍ക്കാനുണ്ട്. പിആര്‍ഡി 222 ആനുകാലിക പ്രസിദ്ധീകരണങ്ങളെയാണ് മീഡിയാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.