കേരള ഗവര്‍ണറായി നിഖില്‍കുമാര്‍ ചുമതലയേറ്റു

single-img
23 March 2013

nikhilകേരള ഗവര്‍ണറായി നിഖില്‍കുമാര്‍ ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേരളത്തിന്റെ ഇരുപതാമത്തെ ഗവര്‍ണറായിട്ടാണ് ബിഹാര്‍ സ്വദേശിയായ നിഖില്‍കുമാര്‍ ചുമതലയേറ്റത്. ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന നിഖില്‍കുമാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. സര്‍വീസിലിരിക്കെ എന്‍എസ്ജി മേധാവിയായും ഡല്‍ഹി പോലീസ് കമ്മീഷണറായും പ്രവര്‍ത്തിച്ച അദ്ദേഹം വിരമിച്ച ശേഷം ഔറംഗാബാദ് മണ്ഡലത്തില്‍ നിന്ന് 2004 ല്‍ ലോക്‌സഭയിലെത്തി. തുടര്‍ന്ന് 2009 ഒക്‌ടോബറിലാണ് നാഗാലാന്‍ഡ് ഗവര്‍ണറായത്.