മുഷാറഫിനു പാക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

single-img
23 March 2013

Pervez-Musharraf_2പാക്കിസ്ഥാനിലെ മുന്‍ സൈനിക ഭരണാധികാരി പര്‍വേസ് മുഷാറഫിന് മൂന്നു കേസുകളില്‍ സിന്ധ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ദുബായില്‍ പ്രവാസജീവിതം നയിക്കുന്ന മുഷാറഫ് ഞായറാഴ്ച പാക്കിസ്ഥാനില്‍ തിരിച്ചെത്തുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. മുഷാറഫിനു വേണ്ടി പുത്രി അയ്‌ലാ റാസയാണ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. 2007ല്‍ ജഡ്ജിമാരെ വീട്ടുതടങ്കലിലാക്കിയതു സംബന്ധിച്ച കേസാണ് ആദ്യത്തേത്. ഈ കേസില്‍ പത്തുദിവസത്തേക്ക് മുഷാറഫിനെ അറസ്റ്റു ചെയ്യരുതെന്നാണ് ഉത്തരവ്. ബേനസീര്‍ ഭൂട്ടോ വധക്കേസ്, ബുഗ്തി വധക്കേസ് എന്നിവയില്‍ 14 ദിവസത്തേക്ക് അറസ്റ്റു പാടില്ല. മൂന്നു ലക്ഷംരൂപ ജാമ്യത്തുക കെട്ടിവയ്ക്കാനും ജസ്റ്റീസ് സജിദ് അലി ഷാ നിര്‍ദേശിച്ചു.