എസ്.എസ്.എല്‍.സി കഴിഞ്ഞു; നാളെ മുതല്‍ അരമണിക്കൂര്‍ വീതം ലോഡ്‌ഷെഡിംഗ്

single-img
23 March 2013

electricityസംസ്ഥാനത്ത് എസ്എസ്എല്‍സി അടക്കമുള്ള പരീക്ഷകളെ തുടര്‍ന്ന് താല്‍ക്കാലികമായി പിന്‍വലിച്ച ലോഡ്‌ഷെഡിംഗ് നാളെ മുതല്‍ പുനസ്ഥാപിക്കും. രാവിലെയും വൈകിട്ടും അരമണിക്കൂര്‍ വീതമാണ് ലോഡ്‌ഷെഡിംഗ്. പ്രധാന പരീക്ഷകള്‍ കഴിഞ്ഞതു കൊണ്ടാണ് ലോഡ്‌ഷെഡിംഗ് പുനസ്ഥാപിക്കുന്നതെന്ന് കെഎസ്ഇബി വ്യക്തമാക്കി. പരീക്ഷാകാലയളവില്‍ വൈദ്യുതി ഉപഭോഗം കൂടിയത് കെഎസ്ഇബിയെ പ്രതിസന്ധിയിലാക്കിയിരുന്നു.