ഇറ്റാലിയന്‍ നാവികരുടെ വിചാരണ: പ്രത്യേക കോടതി രൂപീകരിക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു

single-img
23 March 2013

Salvatore Girone, Massimiliano Latorreകടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരുടെ വിചാരണയ്ക്കായി പ്രത്യേക കോടതി രൂപീകരിക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. വോട്ടു ചെയ്യാന്‍ നാട്ടില്‍ പോയ നാവികര്‍ മടങ്ങിയെത്തിയതിനു പിന്നാലെയാണ് ഉത്തരവ്. സുപ്രീംകോടതിയാണ് നാവികരെ വിചാരണ ചെയ്യാന്‍ പ്രത്യേക കോടതി രൂപീകരിക്കാന്‍ ഉത്തരവിട്ടിരുന്നത്. നാവികരെ വിചാരണ ചെയ്യാന്‍ കേരളത്തിന് അധികാരമില്ലെന്നും പ്രത്യേക കോടതി രൂപീകരിക്കണമെന്നുമായിരുന്നു ചീഫ് ജസ്റ്റീസ് അല്‍തമാസ് കബീര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഇതനുസരിച്ചാണ് പ്രത്യേക കോടതി രൂപീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിറക്കിയത്.