സിബിഐ റെയ്ഡ് പാര്‍ട്ടികള്‍ക്കുള്ള സന്ദേശം: ബിജെപി

single-img
23 March 2013

BJP Logo - 2ഡിഎംകെ നേതാവ് സ്റ്റാലിന്റെ വസതിയില്‍ നടത്തിയ റെയ്ഡ് സമാജ്‌വാദി പാര്‍ട്ടിക്കും ബിഎസ്പിക്കുമുള്ള സന്ദേശമാണെന്നു ബിജെപി വക്താവ് ഷാനവാസ് ഹുസൈന്‍. റെയ്ഡ് ചെന്നൈയിലാണു നടന്നതെങ്കിലും സന്ദേശം ചെന്നതു ലക്‌നോയിലാണെന്നു ഷാനവാസ് ഹുസൈന്‍ പറഞ്ഞു. ശ്രീലങ്കന്‍ തമിഴ് പ്രശ്‌നത്തിന്റെ പേരില്‍ ഡിഎംകെ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ ബിജെപി ശ്രദ്ധാപൂര്‍വം വീക്ഷിക്കുകയാണ്. ബിജെപി യഥാസമയം ഉചിത തീരുമാനമെടുക്കും. യുപിഎയുടെ അവസ്ഥ പാര്‍ലമെന്റില്‍ ദുര്‍ബലമായി. സിബിഐയുടെ സഹായത്തോടെയാണ് സര്‍ക്കാര്‍ ആവശ്യമായ പിന്തുണ സംഘടിപ്പിക്കുന്നത്.