ഒരുലക്ഷം വീടുകള്‍ക്ക് സൗരോര്‍ജ പാനല്‍ നല്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്

single-img
23 March 2013

ARYADAN_MUHAMMEDവൈദ്യുതി ക്ഷാമം രൂക്ഷമായിരിക്കുന്ന കേരളത്തില്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ ഒരുലക്ഷം വീടുകള്‍ക്ക് സൗരോര്‍ജ പാനല്‍ നല്കുമെന്ന് വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ്. മുതുകുളത്ത് പുതുതായി ആരംഭിച്ച വൈദ്യുതി സബ്‌സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സബ്‌സിഡിയും ഇതിനുണ്ടാകും. ജലവൈദ്യുത പദ്ധതി കൊണ്ട് കേരളത്തിനിനി മുമ്പോട്ടുപോകാനാവില്ല.മഴ ലഭ്യതക്കുറവും ജലവൈദ്യുത പദ്ധതിക്ക് പരിസ്ഥിതിയുടെയും കോടതിയുടെയും നടപടികളും തടസമാകുന്നുണ്ട്. എങ്കിലും 250 മെഗാവാട്ടിന്റെ ജലവൈദ്യുതി പദ്ധതിയുംലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.